Advertisement

ശശി തരൂർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകും

July 7, 2018
Google News 0 minutes Read
shashi tharoor to be present before court today

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപി ഇന്ന് ഡൽഹിയിലെ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകും. 3000 പേജുള്ള കുറ്റപത്രം അംഗീകരിച്ച കോടതി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച പ്രത്യേക സിബിഐ കോടതി ശശിതരൂരിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here