Advertisement

നിലയ്ക്കാതെ മഴ; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

July 16, 2018
1 minute Read
rain

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും  ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.
ഇന്നത്തെ അവധിക്ക് പകരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം 21ന് പ്രവൃത്തിദിനമായിരിക്കും. കേരള സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 21 ലേക്ക് മാറ്റി. ആരോഗ്യ സർവ്വകലാശാലയുടെ ഇന്നത്തെ തിയറി പരീക്ഷകളും മാറ്റി വെച്ചു. എറണാകുളം ജില്ലയ്ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എറണാകുളം, കൊല്ലം ജില്ലകളിലാണ് ശക്തമായ തുടരുന്നത്. പൂത്തോട്ടയില്‍ മരം വീടിന് മുകളിലേക്ക് മറിഞ്ഞു. ട്രെയിനുകള്‍ വൈകിയോടുകയാണ്. ആലപ്പുഴ വഴിയുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍ വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറി.

rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top