ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

sajeesh

നിപ രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ആരോഗ്യ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായാണ് നിയമനം. കോഴിക്കോട്ട് ഒഴിവുള്ള തസ്തികയിലേക്ക് അടുത്ത ദിവസം തന്നെ ഡിഎംഒ ഉത്തരവ് നല്‍കും. മെയ് 20നാണ് ലിനി മരിക്കുന്നത്. ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന സജീഷിന് നാട്ടിലൊരു ജോലി വേണമെന്നത് ലിനിയുടെ ആഗ്രഹമായിരുന്നു. മെയ് 23ന് ചേര്‍ന്ന മന്ത്രി സഭാ യോഗം തന്നെ സജീഷിന് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലിനിയുടെ മക്കള്‍ക്ക് 10ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top