‘അമ്മ’യിലെ നടിമാരുടെ സഹായം വേണ്ട: ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരുടെ അപേക്ഷയെ എതിര്‍ത്ത് നടി. ഹണി റോസും രചനയും നല്‍കിയ ഹര്‍ജിയെ നടി ഹൈക്കോടതിയില്‍ എതിര്‍ത്തു. കേസ് നടത്തിപ്പിന് പുറമേ നിന്ന് സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താന്‍ ഇപ്പോള്‍ അമ്മ സംഘടനയുടെ ഭാഗമല്ലെന്നും അമ്മയിലെ ഭാരവാഹികള്‍ കക്ഷി ചേരുന്നത് കേസിന്റെ നടത്തിപ്പിനെ ബാധിച്ചേക്കുമെന്നും ആക്രമിക്കപ്പെട്ട നടി അറിയിച്ചു.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഹണി റോസും രചന നാരായണന്‍കുട്ടിയും കക്ഷി ചേരാനായി അപേക്ഷ നല്‍കിയത്. നടിയുടെ ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതെതുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top