ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

idukki dam water level increases

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് നിലവിൽ 2396.68 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്.

ജലനിരപ്പ് 2398 അടി ആയാൽ ട്രയൽ റൺ നടത്തുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top