കക്കയം ഡാം ഉടൻ തുറക്കും

kakkayam dam to open soon

കക്കയം ഡാമിൽ ജലനിരപ്പുയർന്നു. ഡാം ഷട്ടർ ഉടൻ തുറക്കുമെന്ന് ഡാം സേഫ്റ്റി എക്‌സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു. നീരൊഴുക്ക് കൂടിയിട്ടുള്ളതിനാൽ കക്കയം ഡാമിൽ നിന്ന് പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പുഴയിൽ ഇറങ്ങരുതെന്നും ശക്തമായ നീരൊഴുക്കിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top