ഇടമലയാറിൽ റെഡ് അലേർട്ട്

red alert in idamalayar dam

ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 168.92 മീറ്ററാണ് നിലവിൽ അണക്കെട്ടിൽ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. നാളെ രാവിലെ ഷട്ടർ ഉയർത്തി ജലം പെരിയാറിലേക്ക് ഒഴുക്കുമെന്ന് മുന്നറിയിപ്പുണ്ട്.

പെരിയാറിലെ നിലവിലെ ജല നിരപ്പിൽ നിന്നും 11.5 മീറ്റർ വരെ ജലം ഉയരുവാൻ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം 56 മണിക്കൂറിൽ ആലുവ ഭാഗത്ത് എത്തും എന്നാണ് അനുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top