Advertisement

പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്കൊപ്പം: നരേന്ദ്ര മോദി

August 15, 2018
Google News 4 minutes Read
Narendra Modi a

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി പറഞ്ഞു.

ശാസ്ത്രസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യം വലിയ കുതിപ്പിലാണ്. ബഹിരാകാശത്തേക്ക് 2022 ല്‍ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണെന്നും നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ വന്‍ മാറ്റമാണ് ജി.എസ്.ടിയെന്നും ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നുവെന്നും മോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here