പത്തു നാളുകൾ പിന്നിട്ട് അനന്തപുരിയിൽ ഫ്‌ളവേഴ്‌സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ

ഫ്‌ളവേഴ്‌സ് ടെലിവിഷന്റെ കലാ വ്യാപാര വിപണന മേളയായ അസെറ്റ് ഹോംസ് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവനന്തപുരം ആനയറ ചിത്രാവതി ഗാർഡൻസിൽ പത്തു ദിവസങ്ങൾ പിന്നിട്ട്‌ മുന്നേറുകയാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പന്ത്രണ്ടാമത്തെ വേദിയാണ് തിരുവനന്തപുരത്തേത്. ഇതിന് മുൻപ് കൊല്ലം, പത്തനംതിട്ട, പാലാ, വൈക്കം, അങ്കമാലി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കോട്ടയം, പുനലൂർ, തിരുവല്ല, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലായിടങ്ങളിലും ഗംഭീര സ്വീകരമാണ് ലഭിച്ചിരുന്നത്.

ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ മെഴുക് പ്രതിമകൾ ഉൾപ്പെടുന്ന വാക്സ് മ്യൂസിയം, 202 ലധികം ചക്ക വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ചക്ക മഹോത്സവം, 200 ലധികം പക്ഷി മൃഗാധികളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരിക്കുന്ന അക്വാ പെറ്റ് ഷോ, കുടുംബശ്രീ വഴിയുള്ള പച്ചക്കറി വിത്തുകളുടെ വിപണനം, കൗതുകമുണർത്തുന്ന ഗോസ്റ്റ് ഹൗസ്‌ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകതകൾ. ഒപ്പം വിപുലമായ ഫർണിച്ചർ ശേഖരമുൾപ്പെടെ ഒരു കുടുംബത്തിന് വേണ്ട മുഴുവൻ അവശ്യവസ്തുക്കളും വിശാലമായ ഫുഡ് കോർട്ടും കാണികളെ കാത്തിരിക്കുന്നുണ്ട്. ഒപ്പം ദിവസേന പ്രിയതാരങ്ങളുടെ സാന്നിധ്യവും ഹാസ്യ, നൃത്ത സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

അസെറ്റ് ഹോംസാണ് മേളയുടെ ഔദ്യോഗിക പങ്കാളി. മേളയുടെ ഹോസ്പിറ്റൽ പാർട്ണർ ജി.ജി ഹോസ്പിറ്റൽ, ഹൈപ്പർ മാർക്കറ്റ് പാർട്ണർ തായാസ് ഹൈപ്പർ മാർക്കറ്റ്, ഹോസ്പിറ്റാലിറ്റി പാർട്ണർ രാജധാനി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, റേഡിയോ പാർട്ണർ റേഡിയോ മിർച്ചി, മീഡിയ പാർട്ണർ ചാംസ് എന്നിവരാണ്. മേള സെപ്റ്റംബർ 3 ന് സമാപിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top