Advertisement

ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും

September 6, 2018
1 minute Read
comcasa

ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും. കോംകാസ ഉടമ്പടി ഒപ്പ് വച്ച ശേഷം പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര, വ്യോമ, നാവിക സേനകളാണ് അഭ്യാസം നടത്തുക. ‘കോംകാസ’ ഒപ്പിടുന്നതാടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. രാറില്‍ ഒപ്പിടുന്നതോടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് വിലിരുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top