Advertisement

ദേവാലയയങ്ങളിൽ സ്വവർഗ്ഗ വിവാഹം അനുവദനീയമല്ലെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ

September 7, 2018
Google News 1 minute Read
bhava

ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിം​ഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ.  ”സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഭിന്നലിം​ഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അം​ഗീകരിക്കുന്നുവെന്നും ബാവ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമൊഴികെ മറ്റ് കൂദാശകൾ സ്വീകരിക്കാനുള്ള അവകാശം സഭയിൽ ഇവർക്കുണ്ടായിരിക്കും. ഭിന്നലിം​ഗക്കാരെ മാറ്റിനിർത്തുന്ന നിലപാടല്ല സഭയുടേത്. വ്യക്തി സ്വാതന്ത്ര്യത്തെ അം​ഗീകരിക്കുമ്പോഴും ധാർമ്മികതയെ സംരക്ഷിക്കേണ്ട ചുമതല പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here