21
Apr 2019
Sunday

അഞ്ചാം പനിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു; 25 വിദ്യാർത്ഥികൾ ആശുപത്രിയിൽ

25 hospitalized after recieving vaccination against measles in assam

അഞ്ചാം പനിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാർത്ഥികൾ ആശുപത്രിയിൽ. അസാമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം.

കുത്തിവെപ്പ് നടത്തിയ വിദ്യാർത്ഥികൾക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛർദ്ദി എന്നിവ അനുഭവ പെടുകയായിരുന്നു. വിദ്യാർത്ഥികളെ ചികിത്സക്കായി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രേവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടർ അജിജുത് ബസു പറഞ്ഞു.

ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്. ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

CLOSE
CLOSE
Top