കന്യാസ്ത്രീയുടെ മൃതദേഹം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം പുറത്തെടുക്കും

പത്തനാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ പുറത്തെടുക്കൂ. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. സ്ഥലത്ത് എത്തിയ പൊലീസ് സംഘം പരിശോധനകള്‍ തുടരുകയാണ്. കോണ്‍വെന്റ് മുതല്‍ കിണറിന്റെ പരിസരത്തുവരെ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്‌കുമാര്‍ സ്ഥലത്തെത്തി.കൃത്യമായ അന്വേഷണം നടക്കുമെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഫോറന്‍സിക് സംഘം, ഡോഗ് സ്ക്വാഡ് തുടങ്ങിയവര്‍ പത്തനാപുരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Top