കന്യാസ്ത്രീയുടെ രണ്ട് കയ്യിലേയും ഞരമ്പുകള്‍ മുറിച്ച നിലയില്‍

പത്തനാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസമ്മയുടെ ഇരുകൈകളിലേയും ഞരമ്പുകള്‍ മുറിച്ച നിലയില്‍. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തതിന് പിന്നാലെയാണ് കൈകളിലെ ഞരമ്പുകള്‍ മുറിച്ചതായി കണ്ടെത്തിയത്. കിണറിന് സമീപത്തും മുറിയിലും രക്തം കണ്ടെത്തിയത് മരണത്തില്‍ ദുരൂഹതയുണ്ടാക്കുന്നുണ്ട്. മുടിയും മുറിച്ച നിലയിലാണ്. മുറിച്ച മുടി സൂസമ്മയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെ കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Top