Advertisement

അന്ന് സിസ്റ്റര്‍ അഭയ , ഇന്ന് സൂസമ്മ

September 9, 2018
Google News 4 minutes Read
abhaya

1992 മാര്‍ച്ച് 27-നായിരുന്നു അത്. ആദ്യമെത്തിയ വാര്‍ത്ത സിസ്റ്റര്‍ അഭയയെ കാണാനില്ലെന്നായിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തി. കോട്ടയത്തെ സെന്റ് പയസ് കോണ്‍വെന്റിലായിരുന്നു സംഭവം. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന് വിലയിരുത്തി. ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസിന്റെ വാദങ്ങള്‍ ശരിവച്ചു. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതാണെന്ന് സിബിഐ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 19-നാണ് ആദ്യ അറസ്റ്റുണ്ടായത്. 2009 ജൂലൈ 17ന് കേസില്‍ മൂന്നുപേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജാമ്യം നേടിയ മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് എതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. . കേസിലെ അന്തിമവിചാരണയ്ക്കു ശേഷമുള്ള ശിക്ഷാവിധി ഇതുവരെ ഉണ്ടായിട്ടില്ല.

സമാനമായ രീതിയില്‍ ഇന്ന് പത്തനാപുരം മൗണ്ട് താബോര്‍ ദേറാ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീ  സൂസമ്മയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുകയാണ്. കിണററില്‍ കമഴ്ന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടത്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയത് സംഭവം കൊലപാതകമാണെന്ന സംശയത്തിനും ഇട നല്‍കിയിട്ടുണ്ട്. കോണ്‍വെന്റിലെ കന്യാസ്ത്രീകളെയടക്കം പോലീസ് ചോദ്യം ചെയ്യുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here