പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പത്തനാപുരത്ത് കന്യാസ്ത്രീ സിഇ സൂസമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് സമീപത്തും കന്യാസ്ത്രീയുടെ മുറിയിലും രക്തപ്പാടുകള്‍ ഉണ്ട്. മാത്രമല്ല കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലുമാണ്. ഇതെല്ലാം മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അസ്വാഭാവിക മരണത്തിന് പോലിീസ് കേസ് എടുത്തത്. പത്തനാപുരം സിഐയ്ക്കാണ് അന്വേഷണ ചുമതല.

Top