20
Feb 2019
Wednesday
Kuttanadu

ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള സമരം രണ്ടാം ദിവസത്തിലേക്ക്; വിശ്വാസികള്‍ മൗനം വെടിയണമെന്ന് ഫാദര്‍ വട്ടോളി

nun rape

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ കന്യാസ്ത്രീകളും പുരോഹിതരും സമരമുഖത്തേക്ക്. വീകാരി വട്ടോളി അടക്കമുള്ളവര്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്വകയറില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിശ്വാസികളോട് മൗനം വെടിയണമെന്ന് ഫാദര്‍ വട്ടോളി ആവശ്യപ്പെട്ടു. സഭ ഒരു ക്രിമിനല്‍ സംഘങ്ങളുടെ കൈയിലാണ്. ഭൂമി കുംഭകോണമടക്കമുള്ള വിഷയങ്ങളില്‍ ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തത് ഇത് കൊണ്ടാണെന്ന് വട്ടോളി ആരോപിച്ചു.  കത്തോലിക്കസഭ സമ്പന്നര്‍ക്കും അതി സമ്പന്നര്‍ക്കും വേണ്ടി സംസാരിക്കുകയാണ്. നാണമില്ലാതെ പണത്തിന് പിന്നാലെ പായുകയാണ് സഭ. ഇതിനെതിരെ വിശ്വാസി സമൂഹമാണ് സംസാരിക്കേണ്ടത്. സഭയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഇതില്‍ അഹങ്കരിക്കുന്ന മെത്രാന്‍ സഭയാണിവിടെയുള്ളത്.   തെറ്റ് സംഭവിച്ചവരെ മാറ്റി നിര്‍ത്താന്‍ ഇവര്‍ തയ്യാറല്ല. നീതിയിലും സത്യത്തിലും വിശ്വസിക്കുന്ന പുരോഹിതര്‍ സമരത്തില്‍ പങ്കെടുക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വട്ടോളി പറഞ്ഞു.

ജസ്റ്റിസ് കെമാല്‍ പാഷെ, കൊടുങ്ങല്ലുർ ഭദ്രാസനം അധിപൻ തോമസ് അസ്താനിയോസ്, ഫാദർ തേയില കാടൻ, കാറ്റി കിസം ഡയറക്ടർ ജോയ് സ് കൈതക്കോട്, എൻ.എ.ഡി പുരം വികാരി ബെന്നീ മാരാം പറമ്പിൽ തുടങ്ങിയവര്‍ ഇപ്പോള്‍ സമരപന്തലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെ സഭയില്‍ നിന്ന് പുറത്താക്കുണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സഭയില്‍ നിന്ന് സര്‍ക്കാറില്‍ നിന്നും നീതി കിട്ടിയില്ല. അട്ടിമറി നടക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസും  സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സമര രംഗത്തുള്ള കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.സഭയില്‍ നിന്ന് നീതി കിട്ടിയെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലായിരുന്നു.


ജീവന് ഭീഷണി

പീഡിപ്പിക്കപ്പെട്ട സിസ്റ്ററിനും അവരെ അനുകൂലിക്കുന്ന സിസ്റ്റര്‍മാര്‍ക്കും ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ ട്വന്റിഫോര്‍ ലൈവില്‍ വ്യക്തമാക്തി. പഞ്ചാബ്  രൂപതയില്‍ ജോലി ചെയ്യുന്ന ഒരു അച്ഛന്റെ സഹോദരനോട് സിസ്റ്റേഴ്സ് സഞ്ചരിക്കുന്ന വണ്ടിയുടെ ബ്രേക്ക് അഴിച്ച് മാറ്റണമെന്നും തങ്ങള്‍ സഞ്ചരിക്കുന്ന വണ്ടിയുടെ നമ്പര്‍ പറഞ്ഞ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പിസി ജോര്‍ജ്ജിനെതിരെ പോലീസിനെ സമീപിക്കും

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെയും അവരെ അനുകൂലിക്കുന്നവരുടേയും മനോധൈര്യം ചോര്‍ന്ന് പോകാന്‍ വേണ്ടിയാണ് പിസി ജോര്‍ജ്ജ് അങ്ങനെ സംസാരിച്ചത്. നീചമായി അവഹേളിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ കോടതിയേയും വനിതാ കമ്മീഷനേയും സമീപിക്കും. സഭയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്.  പിതാക്കന്മാര്‍ ആശ്വസിപ്പിച്ചിട്ടില്ല. കുറുവിലങ്ങാട് വികാരിയച്ചന്‍ പാലാ ബിഷപ്പിനോട് അറിയിക്കുകയാണ് ഉണ്ടായത്. ആലഞ്ചേരി പിതാവിന് ഉജ്ജ്വയിനിലെ പിതാവ് വഴിയാണ് പരാതി നല്‍കിയത്.  നവംബറിലാണ് പിതാവിനെ കാണുന്നത്.പരാതി ലഭിച്ചിട്ടില്ലെന്ന് ആലഞ്ചേരി പിതാവ്  കള്ളം പറയുകയാണ്. പരാതി എഴുതിയാണ് നല്‍കിയത്. ആലഞ്ചേരി പിതാവിന് പരാതി നല്‍കിയതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് പഞ്ചാബ് പോലീസിന് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു.  തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.

നീതി കിട്ടാത്തത് കൊണ്ടാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. നീതി കിട്ടുംവരെ സമരം ചെയ്യുമെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍. സമരം ചെയ്യരുതെന്ന് സഭ അറിയിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് താത്പര്യമില്ല. അന്വേഷണത്തില്‍ തൃപ്തരാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

Top