Advertisement

സിസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയത് പള്ളിയില്‍ നിന്ന് മടങ്ങിയ ശേഷം

September 9, 2018
Google News 1 minute Read
nun

പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത് പള്ളിയില്‍ നിന്ന് മടങ്ങിയതിന് ശേഷമെന്ന് സൂചന. മഠത്തില്‍ ഉള്ളവര്‍ തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കുന്നത്. സിസ്റ്റര്‍ സൂസമ്മയെ രാവിലെ പള്ളിയിലെത്തിയതും തിരികെ മടങ്ങുന്നതും കണ്ടവരുണ്ട്. രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തുന്നത്. പോലീസ് ഇപ്പോള്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ ഉടനെ വിവരം ആദ്യം ഫയര്‍ ഫോഴ്സിനെയാണ്  മഠത്തില്‍ ഉള്ളവര്‍ അറിയിച്ചത്.  സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് എത്തിയ ഉദ്യോഗസ്ഥരാണ് കിണറ്റില്‍ വീണയാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കുന്നത്. പോലീസിനെ അറിയിക്കാന്‍ ഇവരാണ് മഠത്തില്‍ ഉള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയത്. കിണറ്റില്‍ കമഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്.

സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അധ്യാപികയാണ് സൂസൻ. ഒരാഴ്ചയായി അവധിയിലായിരുന്ന സിസ്റ്റര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. സിസ്റ്റര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് മഠത്തില്‍ ഉള്ളവര്‍ പറയുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയയ കിണറിനും പരിസരത്തും, മുറിയിലും രക്തപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം സെന്റ് സ്റ്റീഫന്‍സ് സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്യൊനിരിക്കെയാണ് മരണം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here