Advertisement

പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുടി മുറിച്ച നിലയില്‍

September 9, 2018
Google News 2 minutes Read
nun

പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലാണ്. മഠത്തിലെ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു സിസ്റ്റര്‍ സൂസമ്മ. ഇവര്‍ താമസിച്ചിരുന്ന മുറിയിലാണ് മുടി മുറിച്ച നിലയില്‍ കണ്ടെത്തിയത്. ജന്നി അസുഖ ബാധിതയായിരുന്നു സിസ്റ്റര്‍ എന്നാണ് മഠത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

സിസ്റ്റര്‍ താമസിച്ചിരുന്ന മുറിയില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘം അന്വേഷണത്തിനായി ഇപ്പോള്‍ മഠത്തില്‍ എത്തിയിട്ടുണ്ട്. സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അധ്യാപികയാണ് സൂസമ്മ. 25 വർഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here