20
Apr 2019
Saturday

രാജീവ് ഗാന്ധി വധക്കേസ്; എല്ലാ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സർക്കാർ

tamil nadu govt to free all convicts in rajiv gandhi murder case

രാജീവ് ഗാന്ധി വധക്കേസിൽ എല്ലാ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സർക്കാർ. ഇക്കാര്യം ഗവർണറോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പേരറിവാളന്റെ കാര്യം മാത്രമാണ് കോടതി പറഞ്ഞിരുന്നത്. എന്നാൽ മറ്റ് ആറുപേരെയും വെറുതെവിടണമെന്നാണ് സർക്കാർ നിലപാട്.

ജയിലുള്ള ഏഴ് പേരുടേയും മോചനത്തെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. നേരത്തെ പ്രതികളെ വെറുതെ വിടുന്ന കാര്യത്തിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top