Advertisement

പിസി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

September 9, 2018
Google News 0 minutes Read

പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍.ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തിലാണ് നടപടി. പി.സി.ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ.അസഭ്യവര്‍ഷം നടത്താന്‍ പി.സി.ജോര്‍ജ് മിടുക്കനാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.

വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജ് കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടായിരുന്നെങ്കിൽ ആദ്യം പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം നൽകിയത് എന്തുകൊണ്ടാണെന്നും പി.സി ജോർജ് ചോദിച്ചു.

കന്യാസ്ത്രീയുട പരാതിയിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും പി.സി ജോർജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും പി.സി ജോർജ് പറഞ്ഞു.
ഇതേ തുടർന്ന് പി.സി ജോർജിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here