കാവ്യാ മാധവന് ഇരട്ടി മധുരമുള്ള ജന്മദിനാഘോഷം; പുതിയ അതിഥിക്കായി കാത്തിരിപ്പ് (ചിത്രങ്ങള്‍ കാണാം)

kavya madhavan

നടി കാവ്യാ മാധവന്റെ ജന്മദിനാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

എല്ലാ വര്‍ഷത്തേക്കാളും പുതുമയുള്ള ജന്മദിനാഘോഷമായിരുന്നു ഇത്തവണത്തേതെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.

കാവ്യയും ദിലീപും മീനാക്ഷിയും തങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് കാവ്യയുടെ ജന്മദിനാഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കാവ്യ അമ്മയാകാന്‍ പോകുന്ന കാര്യവും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പുതിയ അതിഥിക്ക് വേണ്ടി കാവ്യയും കുടുംബവും കാത്തിരിക്കുന്നതിന്റെ പ്രതീകമായിരുന്നു ജന്മദിന കേക്കും. ഇന്ന് കാവ്യയുടെ 34-ാം ജന്മദിനമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More