മൂവാറ്റുപുഴയിൽ ബസ്സിന് തീപിടിച്ചു

മൂവാറ്റുപുഴയിൽ ബസ്സിന് തീപിടിച്ചു. മൂവാറ്റപുഴയിൽ മാറാടിയിൽ കെഎസ്ആർടിസി ബസ്സിനാണ് തീപിടിച്ചത്. കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസ്സാണ് കത്തിയത്.
ബസ് പൂർണമായും കത്തി നശിച്ചു. ബസ്സിനടിയിൽ പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു.
തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.