22
Feb 2019
Friday
Kuttanadu

ശമ്പള അക്കൗണ്ടിനെ പഞ്ചിംഗ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ്

സെക്രട്ടറിയേറ്റില്‍ ജോലിക്കു വരാന്‍ വൈകുന്നവരെ പൂട്ടാന്‍ പുതിയ ഉത്തരവ്. പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിംഗ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. ജോലിക്ക് താമസിച്ചുവരുന്നവരുടെയും നേരത്തെ പോകുന്നവരുടെയും ശമ്പളം അക്കൗണ്ടില്‍ നിന്ന് കുറയും. ജോലിക്ക് വൈകി വരുന്ന ജീവനക്കാര്‍ക്ക് താക്കീത് നല്‍കി ഉത്തരവുകള്‍ ഇറങ്ങിയിരുന്നെങ്കിലും പഞ്ചിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. വൈകി വരുന്ന ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഹാജര്‍ പുസ്തകത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നത് ഇനി ഇല്ലാതാകും.

Top