Advertisement

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാറിന്റെ പാരിതോഷികം: മുഖ്യമന്ത്രി

September 27, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷം രൂപ നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയും പാരിതോഷികമായി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയബാധിത മേഖലകളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നല്‍കാനും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആസൂത്രണബോര്‍ഡ് ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രളയത്തോടനുബന്ധിച്ച് നിര്‍ത്തിവച്ച പൈപ്പ് ലൈന്‍, ദേശീയപാത വികസന പദ്ധതികളുമായി മുന്നോട്ട് പോകാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here