23
Feb 2019
Saturday
Kuttanadu

കൊല്ലത്ത് അധ്യാപികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അധ്യാപികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട രാജഗിരി അനിതാ ഭവനിൽ ആഷ്‌ലിയുടെ ഭാര്യ അനിത സ്റ്റീഫൻ (39) ആണ് മരിച്ചത്. അച്ഛൻ സ്റ്റീഫൻ ഉച്ചക്ക് മൂന്നിന് വീട്ടിലെത്തിയപ്പോഴാണ് അകത്തെ മുറിയിൽ രക്തം നിറഞ്ഞ് മൃതദേഹം കിടക്കുന്നത് കണ്ടത്.

അനിത തേവലക്കരയിലുള്ള ഒരാളുമായി അടുപ്പത്തിലാവുകയും അയാളോടൊപ്പം വീട് വിട്ടുപോവുകയും ചെയ്തു. ഭർത്താവ് ആഷ്‌ലിയും പിതാവ് സ്റ്റീഫനും ഇടപെട്ട് അനിതയെ തിരിച്ചുകൊണ്ട് വന്നിരുന്നു.

കാമുകനോടൊപ്പം പോകുമെന്ന നിലപാടിൽ അനിതയ്ക്ക് മാറ്റമില്ലാത്തതാണ് വഴക്കിലും കൊലപാതകത്തിലും എത്തിച്ചതെന്നു പൊലീസ് കരുതുന്നു. സംഭവത്തിന് ശേഷം ആഷ്‌ലി ടൗണിലൂടെ പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

Top