22
Feb 2019
Friday
Kuttanadu

ശബരിമല വിധിയിലെ പ്രതിഷേധം; രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി എല്‍ഡിഎഫ്

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ഇടതുമുന്നണി. എല്‍ഡിഎഫ് എല്ലാ ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേര്‍ക്കും. ഈ മാസം 16 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വിശദീകരിക്കും.

സ്ത്രീ പ്രവേശനത്തെ ബിജെപിയും കോൺഗ്രസും സർക്കാരിന് എതിരായ ആയുധമാക്കിയതോടെയാണ് പ്രതിരോധവുമായി ഇടതുമുന്നണി യോഗങ്ങൾ വിളിക്കുന്നത്. എല്ലാ ജില്ലകളിലേയും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കുപുറമെ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം 16നു നടക്കും. അൻപതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിൽ പകുതി സ്ത്രീകളായിരിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

Top