Advertisement

ലുബാൻ ചുഴലിക്കാറ്റ്; ഒമാൻ തീരത്ത് ജാഗ്രതാ നിർദ്ദേശം

October 10, 2018
Google News 0 minutes Read

അറബിക്കടലിൽ രൂപപ്പെട്ട ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത മഴയോട് കൂടി ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു.

നാളെ വൈകുന്നേരത്തോടുകൂടി ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത കാറ്റും മഴയും ഉണ്ടാകുവാൻ സാധ്യത ഉള്ളതായാണ് ഒമാൻ കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 64 മുതൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റെന്നും കടലിൽ തിരമാല രണ്ടു മുതൽ മൂന്നു മീറ്റർ ഉയരാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഭരണകൂടം
വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here