23
Feb 2019
Saturday
Kuttanadu

‘മീ ടൂ ക്യാംപയിന്‍’; കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെുത്തലുകളുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗീകാതിക്രമം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി കഴിഞ്ഞസ ദിവസം ആരോപണമുന്നയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഹോട്ടലിന്‍ വിളിച്ച് വരുത്തി ലൈംഗീകമായ് സമീപിക്കുന്ന ആളാണ് അക്ബര്‍ എന്നാണ് ട്വിറ്ററിലുടെ പ്രിയ രമണി വെളിപ്പെടുത്തിയിരിക്കുന്നത്. ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്ററാണ് പ്രിയ രമണി.

Top