Advertisement

ടെസ് ജോസഫിന്റെ ആരോപണം തള്ളി മുകേഷ്; പെൺകുട്ടിയെ ഓർമ്മയില്ല, ശല്യം ചെയ്തിട്ടില്ല

October 10, 2018
Google News 1 minute Read
mukesh dismisses allegation by tes joseph

ടെസ് ജോസഫിന്റെ ആരോപണം തള്ളി നടനും എംഎൽഎയുമായി മുകേഷ്. പെൺകുട്ടിയെ കണ്ടതായി ഓർമ്മയില്ലെന്നും അവരെ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ടെസ് ജോസഫ് പറഞ്ഞ സംഭവത്തിന്റെ പ്രധാന സാക്ഷിയായ ചൂണ്ടിക്കാട്ടിയ ഡെറിക് ഒബറെയ്‌നുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. പത്ത് വർഷം മുമ്പ് ഡെറക് ഒബറെയിൻ ഒരു പരിപാടിയുമായി വന്നപ്പോൾ സഹകരിച്ചുവെന്നും, ടെസ് ആരോപിച്ചതുപോലെയുള്ള ഒരു കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നുവെങ്കിൽ പരിപാടിയുമായി ഒരിക്കലും തന്നെ സമീപിക്കില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

19 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ‘മീ ടൂ’ ക്യാമ്പെയിന്റെ ഭാഗമായി ടെസ് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഈ ദുരനുഭവമെന്ന് ടെസ് പറയുന്നു. മുകേഷ് ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചെന്നും മുകേഷിന്റെ മുറിക്ക് തൊട്ടടുത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. അന്നത്തെ സ്ഥാപന മേധാവി ഡെറിക് ഒബ്രയാനാണ് രക്ഷയ്‌ക്കെത്തിയതെന്നും ടെസ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here