Advertisement

ശബരിമല സ്ത്രീ പ്രവേശനം; ശബരിമല കര്‍മസമിതി പ്രധാന റോഡുകള്‍ ഉപരോധിക്കും

October 10, 2018
Google News 0 minutes Read

ആചാരം സംരക്ഷിക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഇന്ന് ഉപരോധിക്കാന്‍ തീരുമാനിച്ചു.

രാവിലെ 11 മുതല്‍ ഒരു മണിക്കൂറായിരിക്കും ഉപരോധം ഏര്‍പ്പെടുത്തുക. താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

അതേസമയം, ഉപരോധം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here