23
Feb 2019
Saturday
Kuttanadu

ശബരിമല സ്ത്രീപ്രവേശനം; എന്‍ഡിഎ സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ബിഡിജെഎസ് പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള

sreedharan pillai bjp

എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ബിഡിജെഎസ് പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള. എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തി പരമായ അഭിപ്രായമാണെന്നും എസ്എന്‍ഡിപി പ്രതിഷേധത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിയുടെ നിലപാടിനെ തള്ളികൊണ്ട് ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സമരത്തില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top