Advertisement

ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധം; സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ അളവ് ഇന്ത്യ വര്‍ധിപ്പിക്കുന്നു

October 10, 2018
Google News 0 minutes Read
crude oil

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ അളവില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന. നവംബറില്‍ സൗദി ഇന്ത്യയിലെ ആഭ്യന്തര വിതരണക്കാര്‍ക്ക് 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയാണ്. എന്നാല്‍, അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നതോടെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി മിക്ക റിഫൈനറികളും സൂചന നല്‍കി. നിലവില്‍.

250 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ മാസം തോറും സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here