മീ ടൂ; വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി ഗായിക ചിന്മയി

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ഹാഷ് ടാഗുമായി ഗായിക ചിന്മയി ശ്രീപത് രംഗത്ത് . സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു പരിപാടിക്കിടെ തന്നോട് മോശമായി പെരുമാറി എന്നാണ് ആരോപണം. ചിന്‍മയിയുടെ ആരോപണം വൈരമുത്തു നിഷേധിച്ചു. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണ്. ഇത്തരം അപവാദങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണെന്നും കാലം സത്യം തെളിയിക്കുമെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.

സ്വിറ്റ്സർലൻഡിൽ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നും താൻ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും ആയിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്ന് ചിന്മയി പ്രതികരിച്ചു.

Top