ശബരിമലയിലെ യുവതീ പ്രവേശനം; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷനും

Rekha Sharma

ശബരിമലയിലെ യുവതീപ്രവേശനം അംഗീകരിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. സുപ്രീം കോടതി വിധി യാതൊരു കാരണവശാലും മറികടക്കരുതെന്ന് പറഞ്ഞ രേഖാ ശര്‍മ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഹനിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ രംഗത്തിരങ്ങിയതിനെയും രേഖാ ശര്‍മ വിമര്‍ശിച്ചു. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. ആരെയും നിര്‍ബന്ധിച്ച് ശബരിമലയില്‍ കയറ്റുകയല്ല വിധികൊണ്ട് അര്‍ത്ഥമാക്കുന്നത്. ആവശ്യമുള്ളവര്‍ മാത്രം അങ്ങോട്ട് പോയാല്‍ മതിയെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു.

Top