ശബരിമല യുവതീപ്രവേശനം; വിധി നടപ്പിലാക്കണമെന്ന് കെപിഎംഎസ്

ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. നവോത്ഥാനത്തിനൊപ്പമേ കെപിഎംഎസ് നില്‍ക്കുകയുള്ളൂവെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി സ്വാഗതം ചെയ്യുന്നതായും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Top