ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ്

bjp

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. അതേസമയം കോൺഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതിനായി പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്താൻ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങൾക്കില്ലെന്നായിരുന്നു ആദ്യം യുഡിഎഫ് തീരുമാനിച്ചത്.  തുലാംമാസ പൂജകള്‍ക്ക് ശേഷം ഇന്ന് നട അടയ്ക്കും. അതിന് ശേഷമാണ് ഇപ്പോള്‍ പരസ്യ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് എത്തുന്നത്. അതേസമയം ശബരിമല വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top