കേരളത്തോട് കേന്ദ്രത്തിന് മുട്ടാപ്പോക്ക് നയം; എന്തടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ വിദേശ യാത്രക്കുള്ള അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രി

water level may increase again says chief minister pinarayi vijayan

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ വിദേശ സഹായത്തിനായി പ്രധാനമന്ത്രി അനുകൂല നിലപാടറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് പോലും നടക്കാത്ത നിലയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. നാടിനെ തകര്‍ക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top