ശബരിമല; അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി

2825 arrested in connection with sabarimala issue

ശബരിമലയിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പൊതുമുതൽ നശിപ്പിച്ചത്, പോലസിനെതിരായ ആക്രമണം, തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.

ഇതുവരെ ആക്രമങ്ങളുമായി ബന്ധപ്പെട്ട് 495 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെ ലഭിച്ച കണക്കുകൾ പ്രകാരം 1500 ഓളം പേരെ ജാമ്യത്തിൽവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top