ഐ ലീഗ്; ഗോകുലം എഫ്.സിക്ക് രണ്ടാം സമനില

football santhosh trophy

ഐ ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ്.സിക്ക് സമനില. നെറോക്ക എഫ്.സിയോടാണ് ഗോകുലം സമനില പിടിച്ചത്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ലീഗിലെ ആദ്യ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനെയും ഗോകുലം സമനിലയില്‍ തളച്ചിരുന്നു. 45-ാം മിനിറ്റില്‍ ബൗറിംഗ്‌ഡോ ബോഡിയിലൂടെ ഗോകുലമാണ് ലീഡ് നേടിയത്. എന്നാല്‍, 59-ാം മിനിറ്റില്‍ എഡ്വാര്‍ഡോ ഫെരീറയിലൂടെ നെറോക്ക സമനില പിടിച്ചു. കഴിഞ്ഞ സീസണില്‍ ഹോം, എവേ മത്സരങ്ങളില്‍ നെറോകയോട് ഗോകുലം തോല്‍വി വഴങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top