ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം

ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. മാതൃഭൂമി, അമൃത ന്യൂസ് തുടങ്ങിയ വാർത്താ സംഘത്തിന് നേരെ കയ്യേറ്റ ശ്രമം നടന്നു.

മാതൃഭൂമി ലേഖകനെ കസേരയെടുത്ത് അടിക്കാൻ ഉള്ള ശ്രമവും ഉണ്ടായി. പൊലീസ് വലയത്തിന് സമീപത്തേക്ക് ഓടിമാറിയതിനെ തുടർന്നാണ് ആക്രമണ ശ്രമത്തിൽ നിന്ന് രക്ഷപെട്ടത്. അമൃത ന്യൂസ് ചാനൽ ക്യാമറാമാന് സന്നിധാനത്ത് മർദ്ദനമേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top