ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന് ആദ്യ തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയിട്ടും യുവന്റസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ തോല്‍വി. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്ന മത്സരം രണ്ടാം പകുതിയില്‍ ആവേശപോരാട്ടമായി. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ബെനൂച്ചിയുടെ ലോംഗ് പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി ആദ്യ ഗോള്‍ നേടി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് യുവന്റസ് തോല്‍വി വഴങ്ങിയത്. 85-ാം മിനിറ്റില്‍ യുവാന്‍ മാത്ത യുണൈറ്റഡിനെ യുവന്റസിനൊപ്പമെത്തിച്ച് സമനില ഗോള്‍ നേടി. 89-ാം മിനിറ്റില്‍ ലോബോ സില്‍വയുടെ സെല്‍ഫ് ഗോള്‍ കൂടി പിറന്നതോടെ യുവന്റസ് തോല്‍വി സമ്മതിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here