അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആര്‍എസ്എസ് ശാഖകള്‍ നിര്‍ത്തലാക്കും; കോണ്‍ഗ്രസ്

congress

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖകള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പറയുന്നത്. സർക്കാർ ഓഫീസുകളിൽ ആർഎസ്എസ് ശാഖകൾക്ക് പ്രവർത്തിയ്ക്കാമെന്ന ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top