വനിതാ ട്വന്റി 20 ലോകകപ്പ്; ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം

india women cricket team

ഐ സി സി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. ആദ്യ കളിയിൽ 34 റൺസിന് ന്യുസീലൻഡിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യൻ വനിതകൾ ഇറങ്ങുന്നത്. പാകിസ്ഥാൻ 52 റൺസിന് ഓസ്ട്രേലിയയോട് തോറ്റിരുന്നു.

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്‍റെയും അർധസെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസിന്‍റെയും ബാറ്റിംഗ് കരുത്താണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തുണയായത്. ഇന്നത്തെ മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top