വിജയ് സേതുപതിയുടെ 25-ാം സിനിമ; ‘സീതാകതി’ ഡിസംബര്‍ 20 ന് റിലീസ് ചെയ്യും

vijay sethupathi

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ‘സീതാകതി’ ഡിസംബര്‍ 20 ന് തിയറ്ററുകളിലെത്തും. വിജയ് സേതുപതിയുടെ 25-ാം സിനിമയെന്ന വിശേഷണത്തോടെയാണ് സീതാകതി റിലീസിനൊരുങ്ങുന്നത്.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നടന്‍ എത്തുന്നത്. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യാ വേഷത്തിലെത്തുന്നത്.

പാഷന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകതിക്കായി സംഗീതം ഒരുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top