Advertisement

ശിശുദിനത്തില്‍ കൊച്ചുമകനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജന്‍

November 14, 2018
Google News 4 minutes Read

ശിശുദിനത്തില്‍ കൊച്ചുമകനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജന്‍. കുട്ടികളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത രാഷ്ട്രശില്‍പ്പി ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ എല്ലാ കുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മന്ത്രി ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ തിരക്കിനിടയില്‍ പലപ്പോഴും അത് നടക്കാറില്ലെന്ന സങ്കടവും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആഘോഷിക്കുന്നത്. നെഹ്‌റുവിന്റെ 129-ാം ജന്മവാര്‍ഷികമാണിന്ന്. 1889 നവംബര്‍ 14 ന് അലഹാബാദിലാണ് ചാച്ചാജി ജനിച്ചത്. അദ്ദേഹത്തിന് കുട്ടികളോടുള്ള സ്‌നേഹവും കരുതലുമാണ് ഈ ദിനം ശിശുദിനമായി രാജ്യം ആഘോഷിക്കാന്‍ കാരണം.

ജന്മദിനവാര്‍ഷികത്തില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെ ഓര്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളെയും മോദി അനുസ്മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here