ശ്രീലങ്കൻ പാർലമെന്റിൽ അവിശ്വാസ പ്രമേയം പാസ്സായി

ശ്രീലങ്കയിൽ മഹീന്ദ രാജപക്‌സെയ്‌ക്കെതിരായ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ പാസായി. 225 അംഗ പാർലമെന്റിൽ 122 പേരുടെ പിന്തുണ വിക്രമസിംഗെയ്ക്കുണ്ട്.

അവിശ്വാസപ്രമേയം പരിഗണിക്കാനായി രാവിലെ സഭ ചേർന്നപ്പോൾ തന്നെ രജപക്‌സെ അനുകൂലികളായ എംപിമാർ ബഹളം തുടങ്ങി. വോട്ടെടുപ്പിന് തയ്യാറാകാൻ സ്പീക്കർ കാരു ജയസൂര്യ നിർദ്ദേശിച്ചതിന് പിന്നാലെ
രജപക്‌സെയും മകനും സഭ വിട്ടു. 3 തവണ സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും വോട്ടെടുപ്പിലേക്ക് കടക്കാൻ രജപക്‌സെ അനുകൂലികൾ അനുവദിച്ചില്ല. തുടർന്ന് രജപക്‌സെക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസ്സായതായി സ്പീക്കർ പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top