വിധി നടപ്പിലാക്കാന്‍ സാവകാശം അനുവദിക്കണം; തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും

devaswom board sought legal advise on sabarimala issue

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പ് കാത്തിരുന്നതിനാലാണ് സാവകാശ ഹര്‍ജി വൈകിയതെന്ന് ബോര്‍ഡ് കോടതിയില്‍ അറിയിക്കും. വിധി നടപ്പിലാക്കാന്‍ എത്ര സാവകാശം വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെടില്ല. മറിച്ച്, ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് ഹര്‍ജിയില്‍ വിശദമാക്കും. പ്രളയശേഷം ശബരിമലയിലുണ്ടായ സ്ഥിതിവിശേഷങ്ങളും കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യമാണെന്നാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top