വിധി നടപ്പിലാക്കാന്‍ സാവകാശം തേടിയുള്ള ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി നാളെ

sabarimala nada to open soon for chithira attavishesham

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് നാളെ ഹര്‍ജി നല്‍കും. വിധി നടപ്പിലാക്കാന്‍ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡ് നേരത്തെ തീരുമാനിച്ചത്. പ്രളയം മൂലം ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളും യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങളും ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കും. എന്നാല്‍, എത്ര നാളത്തേക്ക് സാവകാശം വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെടില്ല. അത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top