ശബരിമല; പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്‍മാറി

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്‍മാറി. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തിരുമാനിച്ചതോടെ എന്‍.എസ്.എസ് പ്രത്യക്ഷ സമരത്തില്‍നിന്ന് പിന്മാറിയത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരായ വിശ്വാസികളുടെ സമരത്തിന് ആദ്യഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് എന്‍.എസ്.എസ് ആയിരുന്നു. അതേസമയം, കോണ്‍ഗ്രസും ഇതേ നിലപാടിലാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന വിഷയമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സര്‍ക്കാറിനെതിരെ ആയുധമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top